Today: 08 Aug 2025 GMT   Tell Your Friend
Advertisements
ദുബായില്‍ ആറു മാസത്തിനിടെ ഒരു കോടി വിദേശ സന്ദര്‍ശകര്‍
Photo #1 - Gulf - Otta Nottathil - dubai_footfALL_2025
ദുബായ്: ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബായില്‍ 98.8 ലക്ഷത്തിലധികം വിദേശ സഞ്ചാരികള്‍ എത്തിയതായി ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ആഗോള ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി ദുബായ് നഗരത്തെ മാറ്റിയെടുക്കാനുള്ള യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ദര്‍ശനത്തിന്‍റെ തെളിവാണ് ഈ നേട്ടമെന്ന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

''ശക്തമായ പൊതു~സ്വകാര്യ പങ്കാളിത്തവും ഫലപ്രദമായ ആഗോള മാര്‍ക്കറ്റിംഗ് തന്ത്രവുമാണ് ഈ നേട്ടത്തിനു പിന്നില്‍''~ ഷെയ്ഖ് ഹംദാന്‍ എക്സ് പ്ളാറ്റ് ഫോമില്‍ കുറിച്ചു.

തന്ത്രപ്രധാനമായ സ്ഥാനം, മികച്ച കണക്റ്റിവിറ്റി, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ദുബായ് നഗരത്തെ പ്രിയപ്പെട്ട ആഗോള യാത്രാ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
- dated 06 Aug 2025


Comments:
Keywords: Gulf - Otta Nottathil - dubai_footfALL_2025 Gulf - Otta Nottathil - dubai_footfALL_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us